ജെയിംസ് കൂടൽ
(ഗ്ലോബൽ പ്രസിഡൻ്റ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് )
ലോകരാജ്യങ്ങൾക്കുപോലും മാതൃകയായ ഇന്ത്യാ മഹാരാജ്യം. ഇന്ത്യ അതിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കുന്നത് പിന്നിട്ട വഴികളിലെ പോരാട്ടവീര്യത്തിന്റെ കൂടി അടയാളമായാണ്. പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി ഇന്ത്യ മഹത്തായ സ്വാതന്ത്ര്യത്തിന്റെ ആനന്ദം ആഘോഷമാക്കുന്ന സുദിനമാണിത്. സ്വാതന്ത്ര്യം പുതിയ മാനങ്ങളിലേക്കും അർത്ഥതലങ്ങളിലേക്കും ദിശ മാറി സഞ്ചരിക്കുകയാണ് നമ്മുടെ ജന്മനാട്ടിൽ എന്നതാണ് ശ്രദ്ധേയം. ചൂഷണത്തിന്റെ, പിടിച്ചമർത്തലിന്റെ വേലികെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നാം നേടിയെടുത്ത സ്വാതന്ത്ര്യം. ജീവിതം തന്നെ അതിനായി ത്യജിച്ച എത്രയോ മഹാത്മാക്കൾ…. പിന്നിട്ട വഴികളിൽ വിജയഗാഥ രചിച്ച അവർക്കു മുന്നിൽ പാദപൂജ ചെയ്യട്ടെ.
മുഖം മാറിയ ഇന്ത്യയിൽ നാമിന്നും ചർച്ച ചെയ്യുന്നത് സ്വാതന്ത്രത്തെക്കുറിച്ച് തന്നെ. അതിന് പുതിയ കാഴ്ചകളും കാഴ്ച്ചപ്പാടുകളും വന്നു കഴിഞ്ഞു. സ്വാതന്ത്രത്തെ അമൃതമായി തന്നെ നമുക്ക് നെഞ്ചിലേറ്റാം. സ്വാതന്ത്ര്യം അതിന്റെ യഥാർത്ഥ പൂക്കൾ വിരിയിക്കട്ടെ.
വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ട്ടപ്പെട്ടവരുടെ പോരാട്ടത്തിൽ ഒത്തുചേർന്ന് നമുക്കി സ്വാതന്ത്ര്യദിനത്തെ സമ്പന്നമാക്കാം. അവസാനിക്കാത്ത പോരാട്ടങ്ങളുടെ നാളുകളാണ് നമുക്ക് മുന്നിലുള്ളത്. എല്ലാ നഷ്ടത്തിലും വിലപിക്കുന്നവർക്കു വേണ്ടി മലയാളികൾക്കൊപ്പം നമുക്കും കൈ കോർക്കാം.
സ്വാതന്ത്ര്യംകൊണ്ട് നമ്മുടെ രാജ്യം അതിന്റെ പുതിയ മാനങ്ങൾ കൈവരിച്ചു. രാജ്യം പുതിയ വഴികൾ നമുക്ക് മുന്നിൽ തുറന്നിട്ടു. നേരിന്റെ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാം. ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മൾ ഓർക്കേണ്ട കുറെ മഹാത്മക്കളുണ്ട്. അവർക്കു മുന്നിൽ വീണ്ടും എന്റെ ഹൃദയം കൊണ്ടുള്ള നന്ദി അറിയിക്കുകയാണ്. നിങ്ങളുടെ പോരാട്ടങ്ങളാണ് ഇന്നത്തെ ഞങ്ങളുടെ ജീവിതം.
സ്വാതന്ത്രദിനാശംകളോടെ
ജെയിംസ് കൂടൽ