Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica2022-2024ൽ ഏറ്റവും കൂടുതൽ പരിപാടികൾ സംഘടിപ്പിച്ചതിനുള്ള ഫോമാ റീജിയണൽ എക്‌സലൻസ് അവാർഡ് ഫോമാ ക്യാപിറ്റൽ റീജിയന്

2022-2024ൽ ഏറ്റവും കൂടുതൽ പരിപാടികൾ സംഘടിപ്പിച്ചതിനുള്ള ഫോമാ റീജിയണൽ എക്‌സലൻസ് അവാർഡ് ഫോമാ ക്യാപിറ്റൽ റീജിയന്

വാഷിങ്ടൺ: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുൻ്റകാനയിൽ നടന്ന ഫോമ കൺവൻഷനിൽ ഏറ്റവും മികച്ച പ്രോഗ്രാമുകൾ സംഘടിപ്പിച്ചതിനുള്ള ഫോമ റീജിയണൽ എക്‌സലൻസ് അവാർഡ് ഫോമ ക്യാപിറ്റൽ റീജിയന് ലഭിച്ചു. വിവിധ മേഖലകളിൽ നടത്തിയ നിരവധി പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം.

ഓരോ ഇവൻ്റിലും പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഫോമാ ക്യാപിറ്റൽ റീജിയൻ വൈസ് പ്രസിഡൻ്റ് ഡോ.മധു നമ്പ്യാർ പറഞ്ഞു. മൂന്ന് അസോസിയേഷനുകൾ മാത്രമുള്ള ക്യാപിറ്റൽ റീജിയണിൻ്റെ നിരവധി സംരംഭങ്ങളും പരിപാടികളും കണക്കിലെടുക്കുമ്പോൾ ഇത് വലിയ നേട്ടവും അംഗീകാരവുമാണ്. അംഗങ്ങളുടെ അർപ്പണബോധത്തെയാണ് ഇത് കാണിക്കുന്നതെന്നും ഡോ. മധു നമ്പ്യാർ പറഞ്ഞു.

ഫോമാ ക്യാപിറ്റൽ റീജിയണിൻ്റെ 2022-24 കിക്കോഫ് മുതൽ വിപുലമായ നിരവധി പരിപാടികളാണ് നടത്തിയത്. ഒരുപാട് പ്രമുഖർ ഉൾപ്പടെ സാന്നിധ്യമറിയിച്ച പരിപാടിയായിരുന്നു ക്യാപിറ്റൽ റീജിയൻ 2022-24 കിക്കോഫ്. ഫോമാ ക്യാപിറ്റൽ റീജിയൻ മുൻകാല നേതാക്കൾ, എക്സിക്യൂട്ടീവുകൾ, ഭാരവാഹികൾ ഉൾപ്പടെയുള്ള എല്ലാവരെയും ചടങ്ങൽ ആദരിച്ചു. ഫോമാ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്ത ന്യൂസ് ലെറ്ററായ “ഫോമാ ക്യാപിറ്റൽ വിശേഷ”വും പ്രകാശനം ചെയ്തു. കിക്ക്-ഓഫ് പരിപാടിയിൽ മിന്നുന്ന പ്രകടനങ്ങളും വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു.

ഫോമാ യൂത്ത് ആൻഡ് ചിൽഡ്രൻസ് ആർട്ട് ഷോ ഇവൻ്റ് വിജയകരമായി സംഘടിപ്പിക്കാൻ ക്യാപിറ്റൽ റീജിയന് സാധിച്ചു. പരിപാടിയിൽ യുവാക്കളും കുട്ടികളും അവരുടെ ടീ-ഷർട്ട് ഡിസൈനുകൾ, പെയിൻ്റിംഗ്, സ്കെച്ചിംഗ്, മറ്റ് കലാരൂപങ്ങൾ എന്നിവ അവതരിപ്പിച്ചു.

ഫോമാ വാലൻ്റൈൻസ് ഡേ സംഗീത പരിപാടിയിലും ക്യാപിറ്റൽ റീജിയൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ക്യാപിറ്റൽ റീജിയണിലെ പ്രഗത്ഭരായ മൂന്ന് ഗായകരാണ് പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയത്.

“ഏജിംഗ് വെൽ ആൻഡ് റീച്ചിംഗ് ബിയോണ്ട്” എന്ന പേരിൽ ഹെൽത്ത് ഫോറം സംഘടിപ്പിച്ച ഓൺലൈൻ ഇവൻ്റും വിജയകരമായി. ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന മെഡികെയർ ആൻഡ് മെഡികെയ്ഡ് ഓൺലൈൻ ഇവൻ്റും ഹെൽത്ത് ഫോറം സംഘടിപ്പിച്ചു. 2023-ലെ നികുതി അപ്‌ഡേറ്റുകളെ കുറിച്ച് വിജ്ഞാനപ്രദമായ സെഷനും നടത്തി. വിസിറ്റർ ഹെൽത്ത് ഇൻഷുറൻസ്, വിൽ ആൻഡ് ട്രസ്റ്റ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു. വിദേശ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്, വിദേശ ഫണ്ട് കൈമാറ്റം സംഘടിപ്പിച്ചു. ഫോമാ ക്യാപിറ്റൽ റീജിയൻ 2023 ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചത് മൂന്ന് മത പുരോഹിതരുടെ സന്ദേശങ്ങളോടെയാണ്.

ഫോമാ മുഖാമുഖം പരിപാടിക്ക് വേണ്ടി സിനിമാ സംവിധായകൻ കെ. മധുവിനൊപ്പം സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 40 ഷോർട്ട് ഫിലിം സംവിധായകർ പങ്കെടുത്തു. കോളേജ് പ്രവേശനം, പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധരെ കൊണ്ട് എടുപ്പിച്ച ക്ലാസുകൾ സംഘടിപ്പിച്ചത് ഫോമാ ക്യാപിറ്റൽ റീജിയൻ യൂത്ത് ഫോറമാണ്. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് പരിപാടി വൻ വിജയമായി.

ഫോമാ ക്യാപിറ്റൽ റീജിയൻ അംഗങ്ങൾ ഫോമാ മിഡ്-അറ്റ്ലാൻ്റിക് റീജിയൻ പ്രവർത്തനങ്ങളുടെ കിക്ക്-ഓഫിൽ പങ്കെടുക്കുകയും കൂടുതൽ ഫലപ്രദമായ ഇവൻ്റുകൾക്കായി ഫോമാ മേഖലകളെ സംയോജിപ്പിച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ന്യൂയോർക്ക് മെട്രോ റീജിയൻ പ്രവർത്തനങ്ങളുടെ കിക്ക്-ഓഫിലും ഫോമാ സെൻട്രൽ റീജിയൻ ഇൻ്റർനാഷണൽ കൺവെൻഷൻ കിക്ക്-ഓഫിലും ഫോമാ ക്യാപിറ്റൽ റീജിയൻ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ന്യൂയോർക്കിലെ യോങ്കേഴ്‌സ് ലൈബ്രറിയിൽ നടന്ന മിഡ്-ഇയർ ജനറൽ ബോഡിയിലും തിരഞ്ഞെടുപ്പിലും ഫോമാ ക്യാപിറ്റൽ റീജിയണിൽ നിന്നുള്ള ധാരാളം പ്രതിനിധികൾ പങ്കെടുത്തു.

ഫോമാ അംഗങ്ങളുടെ ആവശ്യാനുസരണം, 2024-ൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രണ്ടാമത്തെ വിദേശ ഫണ്ട് ട്രാൻസ്ഫർ ഇവൻ്റ് സംഘടിപ്പിച്ചു. ഫോമാ വെസ്റ്റേൺ റീജിയണുമായി സഹകരിച്ച് നടത്തിയ നികുതി അപ്‌ഡേറ്റുകളും ഒന്നിലധികം റീജിയണുകൾ ഒരുമിച്ച് സംഘടിപ്പിക്കുന്ന ആദ്യത്തെ ഫോമാ പ്രോഗ്രാമായി മാറി. യുവാക്കൾക്കു വേണ്ടി ഡോ. അജിത് കുമാറുമായി നടത്തിയ മുഖാമുഖം പരിപാടിയിലും ഒന്നിലധികം ഫോമാ റീജിയനുകൾ പങ്കെടുത്തത് പരിപാടിയുടെ വൻവിജയത്തിനു കാരണമായി.

ക്യാപിറ്റൽ റീജിയൻ സംഘടിപ്പിച്ച ഫോമാ ദേശീയ റേറ്റഡ് ചെസ്സ് ടൂർണമെന്റും ദേശീയ അൺറേറ്റഡ് ചെസ് ടൂർണമെൻ്റും ഒരേപോലെ ശ്രദ്ധ നേടി. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിനും ചെസ്സ് പരിശീലനം നൽകുന്നതിനുമായി ആഴ്ചയിൽ മൂന്ന് ചെസ്സ് ഗെയിമുകൾ വീതം സംഘടിപ്പിച്ചു. ഫോമായെ യുഎസ് ചെസ് ഫെഡറേഷൻ്റെ അഫിലിയേറ്റ് ആക്കിയത് ചരിത്രപരമായ നേട്ടമായി.

കുറഞ്ഞ നിക്ഷേപത്തിൽ ബിസിനസ്സ് ആരംഭിക്കുന്നത് ഉൾപ്പടെ കുടുംബങ്ങൾക്കായി സാമ്പത്തിക ആസൂത്രണ പരിപാടി, ആയുർവേദത്തിലൂടെ മാനസികാരോഗ്യം, ആവശ്യാനുസരണം വിദേശ ഫണ്ട് ഇടപാടുകൾ, ബാൾട്ടിമോറിലെ സെൻ്റ് അൽഫോൻസ സിറോമലബാർ കാത്തലിക് ചർച്ചിൻ്റെ പത്താം വാർഷികത്തിനു നൽകിയ പിന്തുണ എന്നിവയൊക്കെ ഫോമാ ക്യാപ്പിറ്റൽ റീജിയന്റെ കിരീടത്തിലെ പൊൻതൂവലുകളായി. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. ബാൾട്ടിമോറിൽ നടന്ന
പരിപാടിയിൽ മാന്ത്രികൻ സാമ്രാട്ടിന് ആതിഥേയത്വം വഹിച്ചു. ജോയ് ആലുക്കാസിൻ്റെ ബാൾട്ടിമോർ സന്ദർശനത്തിലും ഫോമാ ക്യാപ്പിറ്റൽ റീജിയൻ പങ്കെടുത്തു.

മേഴ്‌സിഫുൾ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ ബാൾട്ടിമോറിലെ മുഖ്യാതിഥി പാടും പാതിരിയുമായി ചേർന്ന് നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായുള്ള ഒരു ധനസമാഹരണ പരിപാടിയിൽ ഫോമാ ക്യാപ്പിറ്റൽ റീജിയനും പങ്കാളിയായി.

ഫോമാ ക്യാപിറ്റൽ റീജിയൺ കൺവൻഷൻ കിക്ക്-ഓഫ് മികച്ച രീതിയിൽ സംഘടിപ്പിച്ചു. മുന്നൂറോളം പേര് പങ്കെടുത്ത പരിപാടിയിൽ ബാൾട്ടിമോർ മേയർ സ്ഥാനാർത്ഥി മുഖ്യാതിഥിയായിരുന്നു. രക്തദാതാക്കൾ, കായികരംഗത്ത് ഉന്നതവിജയം നേടിയവർ, മികച്ച എഴുത്തുകാർ, സന്നദ്ധപ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യുവജനങ്ങളുടെയും കുട്ടികളുടെയും ഭൗമദിനം, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ഫോമാ ക്യാപിറ്റൽ റീജിയൻ 28, 56 കാർഡ് ടൂർണമെൻ്റുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് അവാർഡുകൾ നൽകുകയും ചെയ്തു.

ഫോമാ ക്യാപിറ്റൽ റീജിയൻ എലിമെൻ്ററി, മിഡിൽ/ഹൈസ്കൂൾ തലങ്ങളിൽ സംഘടിപ്പിച്ച പ്രതിവാര സൗജന്യ മലയാളം ക്ലാസുകളും ഏറെ ശ്രദ്ധ നേടി. ഫോമാ യുവജനോത്സവത്തിൻ്റെ സ്പോൺസർമാരിൽ ഒരാളാവാനും ഫോമാ ക്യാപ്പിറ്റൽ റീജിയണിന് കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments