Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedപച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി ഈ സംസ്ഥാനത്തിന് അപമാനമാണെന്ന് കെ. സുധാകരൻ

പച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി ഈ സംസ്ഥാനത്തിന് അപമാനമാണെന്ന് കെ. സുധാകരൻ

ആലപ്പുഴ: പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച് കെ സുധാകരൻ. പിണറായി പച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കും. തൻ്റെ ജില്ലയിൽ നിന്നുള്ളയാളാണ് പിണറായി എന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്നും സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സംസാരിക്കുകയായിരുന്നു സുധാകരൻ. ചൂരൽമല – മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു സുധാകരൻ പ്രസംഗം തുടങ്ങിയത്. തുടർന്ന് പിണറായി വിമർശനത്തിലേക്ക് കടക്കുകയായിരുന്നു. ‘രാജ്യത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും പച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി ഈ സംസ്ഥാനത്തിന് അപമാനമാണെ’ന്നായിരുന്നു സുധാകരൻ്റെ പരാമർശം.

‘വീണാ വിജയൻ ഉൾപ്പെട്ട വിവാദത്തിൽ ആരോപണ വിധേയനായിട്ടും പിണറായി വിജയൻ അത് നിഷേധിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്തില്ല. നാണമുണ്ടോ പിണറായി വിജയന്? എന്റെ ജില്ലയിൽ നിന്നുള്ള മുഖ്യമന്ത്രി എന്നതിൽ തനിക്ക് ലജ്ജയുണ്ട്’, സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി വിജയനെ ഉടൻ പുറത്താക്കണമെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാൽ സിപിഐഎം നിലംതൊടില്ലെന്നും സുധാകരൻ പറഞ്ഞു. പിണറായി ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ജനം പഠിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയ സുധാകരൻ ഭ്രാന്ത് പിടിച്ചവരുടെ മന്ത്രിസഭയാണ് നിലവിലുള്ളതെന്നും വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments