Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമ നടപടി സ്വീകരിക്കും, സിനിമാ കോൺക്ലേവ് നടത്തും; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമ നടപടി സ്വീകരിക്കും, സിനിമാ കോൺക്ലേവ് നടത്തും; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമാ സീരിയൽ രംഗത്തെ എല്ലാ മേഖലകളിലെയും ആളുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

‘സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ചപ്പോൾ അതിലെ നിഗമനങ്ങളും നിർദേശങ്ങളും സർക്കാർ പരിശോധിച്ചിട്ടുണ്ട്. കൂടുതൽ ചർച്ച റിപ്പോർട്ടിന് മേൽ നടക്കണം എന്നതിൽ തർക്കമില്ല. രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സീരിയൽ സിനിമാ രംഗത്തെ എല്ലാ മേഖലകളിലെയും ആളുകളുമായി ചർച്ച നടത്തും. റിപ്പോർട്ടിൽ പറയുന്ന നിർദേശങ്ങൾ നടപ്പാക്കാൻ എന്തെല്ലാം നിലപാട് സ്വീകരിക്കാൻ കഴിയും എന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കു’മെന്നും മന്ത്രി പറഞ്ഞു.

എന്തുകൊണ്ട് നേരത്തെ റിപ്പോർട്ട് പ്രസിദീകരിച്ചില്ല എന്ന ചോദ്യത്തിനോട് നേരത്തെയുള്ള വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കരുതെന്ന് എന്ന് പറഞ്ഞിട്ടുണ്ടെന്നും ആ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായി ചുമതയേറ്റിട്ട് മൂന്നര വർഷമായിട്ടും റിപ്പോർട്ടിൽ പറയുന്നതുപോലെ യാത്രയൊരു പരാതിയും ഒരു ആർട്ടിസ്റ്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന wcc പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ മന്ത്രി എന്ന നിലയിൽ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സിനിമാ കോൺക്ലേവ് നടത്തണം എന്ന് തീരുമാനിക്കുന്നത്. കോൺക്ലേവ് വെറുമൊരു ചർച്ച മാത്രമല്ല മൂന്ന് ദിവസകാലം എല്ലാ പ്രമുഖരായ താരങ്ങളെയും അണിയറപ്രവർത്തകരെയും വിളിച്ച് സമഗ്രമായ ചർച്ചയും നടപടിയും സ്വീകരിക്കുമെന്നും ഇത്തരത്തിൽ പരാതികൾ വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments