ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കും. അടുത്ത വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 23) നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കുക. യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രൈയിൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈയിൻ സന്ദർശനം കൂടിയാണിത്.
നരേന്ദ്രമോദി യുക്രൈയിനിലേക്ക്; സന്ദർശനം ഈ മാസം 23 ന്
RELATED ARTICLES