Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ

ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ

വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ ആഞ്ഞടിച്ച് യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. കമല ഹാരിസിനെ എന്റെ പെൺകുട്ടി(മൈ ഗേൾ) എന്നാണ് മിഷേൽ വിശേഷിപ്പിച്ചത്. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച  ഏറ്റവും യോഗ്യരായ ആളുകളിലൊരാളാണ് കമലയെന്ന് മിഷേൽ പറഞ്ഞു. അവരെ താറടിച്ച് കാണിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് പറഞ്ഞ മിഷേൽ,  ബറാക് ഒബാമയ്ക്കും തനിക്കും അത് പരിചയമുള്ളതാണെന്നും കൂട്ടിച്ചേർത്തു.

‘‘ആളുകൾ ഭയപ്പെടുന്നതിന് വേണ്ടി വർഷങ്ങളോളം ട്രംപ് പരിശ്രമിച്ചു.  കഠിനാധ്വാനികളും ഉയർന്ന വിദ്യാഭ്യാസവും വിജയികളുമായ രണ്ടു കറുത്തവരുടെ അസ്തിത്വത്തെ അയാൾ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ പരിമിതവും ഇടുങ്ങിയതുമായ വീക്ഷണമാണ് അതിന് കാരണമായത്.  പ്രസിഡന്റ് പദവി കറുത്തവരുടെ ജോലിയാണെന്ന് ആരാണ് അയാൾക്ക് പറഞ്ഞുകൊടുക്കുക?’’– മിഷേൽ ചോദിച്ചു.

വലിയ കരഘോഷത്തോടെയാണ് മിഷേലിന്റെ വാക്കുകളെ ജനം സ്വീകരിച്ചത്. ജനജീവിതത്തെ സുഗമമാക്കുന്ന യഥാർഥ പ്രശ്നങ്ങളും അതിനുളള പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് പകരം സ്ത്രീവിരുദ്ധവും വർഗീയവുമായ നുണകളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മിഷേൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments