Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിജയുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി

വിജയുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് രാവിലെ 9.15 ന് നടന്ന ചടങ്ങിൽ വിജയാണ് പതാക പുറത്തിറക്കിയത്.

നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാകപ്പൂവ്, ഇരുവശത്തും ആനകൾ ചുവപ്പും മഞ്ഞയും നിറം നിറഞ്ഞതാണ് പാർട്ടി പതാക. പതാക പുറത്തിറക്കുന്ന വിവരം പാർട്ടിയുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഓരോ ദിവസവും പുതിയ ദിശകൾ സമ്മാനിക്കുന്നുവെങ്കിൽ അത് നമ്മുക്ക് അനുഗ്രഹമാണ്. ആഗസ്റ്റ് 22 ന് ദൈവവും പ്രകൃതിയും നമ്മുക്ക് അനുഗ്രഹം നൽകിയ ദിവസമാണെന്നായിരുന്നു കുറിപ്പ്. പതാക പുറത്തിറക്കുന്നതിന് മുമ്പ് റിഹേഴ്സലടക്കം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊടിമരങ്ങൾ ​പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കരുതെന്നും പാർട്ടിയുടെ സ്ഥലങ്ങളിൽ മാത്രമെ സ്ഥാപിക്കാവു എന്നും നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments