Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസർക്കാർ ഉദ്യോ​ഗസ്ഥരുടെ സാലറി ചലഞ്ച്: 'സമ്മതം നൽകിയില്ലെങ്കിൽ പിഎഫ് വായ്പയില്ല'; കടുപ്പിച്ച് സർക്കാർ

സർക്കാർ ഉദ്യോ​ഗസ്ഥരുടെ സാലറി ചലഞ്ച്: ‘സമ്മതം നൽകിയില്ലെങ്കിൽ പിഎഫ് വായ്പയില്ല’; കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ഒരു വിഭാഗം ജീവനക്കാരും തമ്മിൽ തർക്കം. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് വി‍യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്.

സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നും മുന്നറിയിപ്പുണ്ട്.

വിഷയത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടന പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം സിഎംഡിആർഎഫിൽ നൽകണമെന്നാണ് ഉത്തരവിലുള്ളത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റും. എല്ലാ ജീവനക്കാരും തുക നൽകാനുള്ള സമ്മതപത്രം എഴുതി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ഗഡുക്കളായും തുക നൽകാനും അവസരമുണ്ട്. പിഎഫിൽ നിന്ന് തുക പിടിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക അപേക്ഷ നൽകണം. സെപ്റ്റംബർ വിതരണം ചെയ്യുന്ന ശമ്പളത്തിൽ നിന്ന് തുക പിടിച്ചു തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments