Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാറിന്‍റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ കുടുങ്ങിയത്​ നാല്​ ദിവസം​; തെലങ്കാന സ്വദേശി യുവാവും സഹപ്രവർത്തകനും മരിച്ചു

കാറിന്‍റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ കുടുങ്ങിയത്​ നാല്​ ദിവസം​; തെലങ്കാന സ്വദേശി യുവാവും സഹപ്രവർത്തകനും മരിച്ചു

റിയാദ്​: യാത്രക്കിടെ കാറി​െൻറ ഇന്ധനം തീർന്ന്​ വിജന മരുഭൂമിയിൽ നാല്​ ദിവസം കുടുങ്ങിയ​ ഇന്ത്യക്കാരനായ യുവാവിനും സഹയാത്രികനും ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന്​ സമീപം വിജന മരുഭൂമിയിൽ​ (റുബുൽ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്​സാദ്​ ഖാനും (27) സഹയാത്രികനുമാണ്​ നിർജ്ജലീകരണം മൂലം​​ മരിച്ചത്​.

നാല്​ ദിവസം മുമ്പ്​ കാണാതായ ഇവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്​ചയാണ്​ കണ്ടെത്തിയത്​. മൂന്ന്​ വർഷമായി സൗദിയിലെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഷഹ്​സാദ്​ ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ്​ മരുഭൂമിയിൽ കുടുങ്ങിയത്​. വാഹനത്തി​െൻറ ഇന്ധനം തീർന്നു. അതിനിടയിൽ മൊബൈൽ ഫോണി​െൻറ ബാറ്ററി ചാർജും​ കഴിഞ്ഞു. ആരെയെങ്കിലും വിളിച്ചുപറയാനോ സഹായം തേടാനോ കഴിഞ്ഞില്ല.

ജി.പി.എസ്​ സിഗ്​നൽ നഷ്​ടപ്പെട്ടതിനാൽ കമ്പനിയുടെ ആളുകൾക്ക്​ ഇവരെ ലൊക്കേറ്റ്​ ചെയ്യാനും കഴിഞ്ഞില്ല. നാല്​ ദിവസമാണ്​ ലോകത്തെ ഏറ്റവും അപകടംപിടിച്ച 650 കിലോമീറ്റർ വിസ്​തൃതിയിൽ നീണ്ടുപരന്ന്​ കിടക്കുന്ന വിജന മരുഭൂമിയിൽ അകപ്പെട്ടത്​. കടുത്ത വേനൽ കൂടിയായതിനാൽ വളരെ പെ​ട്ടെന്ന്​ നിർജ്ജലീകരണത്തിന്​ അടിപ്പെട്ടു. എല്ലാ പ്രതീക്ഷയും നഷ്​ടപ്പെട്ട് പ്രാർഥനയിൽ അഭയം തേടിയതെന്ന്​ തോന്നിക്കുംവിധം വാഹനത്തിന്​ സമീപം വിരിച്ച നമസ്​കാര (മുസല്ല) പരവതാനിയിലാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments