ന്യൂഡല്‍ഹി: ഇന്ത്യ, നേപ്പാള്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടിയേറ്റക്കാര്‍ സാവോപോളോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചകളായി ഭീതിജനകമായ അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ബ്രസീലിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്ന ഇവര്‍ തറയില്‍ ഉറങ്ങുകയാണെന്നും, വെള്ളമോ കൃത്യമായി ആഹാരമോ ലഭിക്കാതെ വളരെ പരിതാപകരമായ അവസ്ഥയിലാണെന്നും പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസും റോയിട്ടേഴ്സും വ്യക്തമാക്കുന്നു. മാത്രമല്ല, ഇവിടെ കഴിഞ്ഞിരുന്ന ഘാനയില്‍ നിന്നുള്ള 39 കാരനായ കുടിയേറ്റക്കാരന്‍ രണ്ടാഴ്ച മുമ്പ് മരിച്ചെന്നും, കാരണമെന്തെന്നുപോലും വ്യക്തമല്ലെന്നും കാരണത്താല്‍ മരിച്ചുവെന്നും പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസിന്റെ വക്താവ് പറഞ്ഞു. മാത്രമല്ല, കുടിയേറ്റക്കാരുടെ ആരോഗ്യം മോശമായതോടെ അവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസ് കണ്ടെത്തി.
വിസയില്ലാതെ കുറഞ്ഞത് 666 കുടിയേറ്റക്കാര്‍ വിമാനത്താവളത്തില്‍ ബ്രസീലിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. അതേസമയം, ബ്രസീല്‍ വഴി അമേരിക്കയിലേക്കും കാനഡയിലേക്കും കടക്കുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാന്‍ തിങ്കളാഴ്ച പ്രവേശന നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.കുടിയേറുന്നവരെ നിയന്ത്രിത പ്രദേശത്താണ് പാര്‍പ്പിച്ചിരിക്കുന്നത്. അവിടെ നിന്ന് അധിക ദൂരം പോകാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നത് ബുദ്ധിമുട്ടിലാകുകയാണ്. കുട്ടികള്‍ക്കടക്കം പുതപ്പുപോലുമില്ലാതെ ശത്യത്തെ നേടിരേണ്ട സ്ഥിതിയാണ്.