കൊച്ചി: മുന്‍കൂര്‍ ജാമ്യംതേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയില്‍. പീഡനപരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയെന്ന് ഹര്‍ജിയില്‍. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും അന്വേഷണസംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. വെളിപ്പെടുത്തലുകളും പരാതികളും ഉയര്‍ന്നശേഷമുള്ള ആദ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ്.