Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇപി ജയരാജനെതിരെയുള്ള നടപടി മുഖം രക്ഷിക്കാൻ, ജാവദേക്കറിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി: കെ സുധാകരൻ

ഇപി ജയരാജനെതിരെയുള്ള നടപടി മുഖം രക്ഷിക്കാൻ, ജാവദേക്കറിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി: കെ സുധാകരൻ

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെയുള്ള നടപടി മുഖം രക്ഷിക്കാനെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നേരത്തെ നടപടി എടുക്കാമായിരുന്നു. ഇ പി ജയരാജൻ ജാവദേക്കറിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് സുധാകരൻ പറഞ്ഞു. ഇപിക്ക് എതിരെ മാത്രമല്ല മുഖ്യമന്ത്രിക്ക് എതിരെയും നടപടി എടുക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

ഇ പി ജയരാജനെ കുറേകാലമായി സിപിഐഎം ഒതുക്കുകയാണെന്നും പാർട്ടി പിന്തുണ നൽകിയില്ലെന്നുമായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. ഇ പി ജയരാജനെ പോലെ ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടെന്നും തിരുവഞ്ചൂര്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു.

ഇപിയെ കൺവീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സിപിഐഎം നേതാവ് ടി പി രാമകൃഷ്ണനെ പുതിയ എൽഡിഎഫ് കൺവീനറായി നിയോ​ഗിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജന്‍ ഒഴിവായതിൽ എം വി ​ഗോവിന്ദൻ പ്രതികരിച്ചിരുന്നു. കണ്‍വീനര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ഇപി ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്ഥാവനകളും കാരണമാണ്. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച അന്നേ ചര്‍ച്ചയായതാണ്. മറ്റുതരത്തിലുള്ള സംഘടനാ നടപടിയില്ല. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇ പി ജയരാജന്‍ മാറില്ലെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments