Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നവംബർ 30 വരെ ഇളവോടുകൂടി പിഴയടയ്ക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ 50 ശതമാനം ഇളവോടെ അടയ്ക്കാനുള്ള അവസരമാണ് ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ഒരുക്കിയിരിക്കുന്നത്. ഇളവോടെ പിഴയടക്കാൻ ആദ്യം അനുവദിച്ച മൂന്ന് മാസത്തെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചത്.

മൂന്ന് വർഷത്തിനിടെ ലഭിച്ച പിഴകൾ ഇളവോടെ അടച്ച് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ കഴിയും. സ്വദേശികൾ, പ്രവാസികൾ, ഖത്തറിൽ സന്ദർശനത്തിന് എത്തിയവർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments