Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് രജനികാന്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് രജനികാന്ത്

ചെന്നൈ: മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായി പ്രതികരിക്കാൻ കൂട്ടാക്കാതെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടറാണ് റിപ്പോർട്ടിനെ കുറിച്ച് താരത്തിന്റെ അഭിപ്രായം തേടിയത്. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റിക്കു സമാനമായൊരു സമിതി തമിഴ്‌നാട്ടിലും രൂപീകരിക്കണമെന്ന ആവശ്യങ്ങൾ റിപ്പോർട്ടർ സൂചിപ്പിച്ചു. ‘സോറി, ഒന്നിനെക്കുറിച്ചും അറിയില്ല’-ഇത്രമാത്രം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു രജനികാന്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments