Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി

മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി

തിരുവനന്തപുരം: മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ എകെജി സെന്‍ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി. തീരുമാനം വിപുലമായ സമരം ആലോചിക്കുന്നതിനാലെന്ന് വിശദീകരണം. മുകേഷിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നിലപാട് കൂടി അറിയേണ്ടതുണ്ട്. സമരത്തിൻ്റെ തിയതി പിന്നീട് അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു. കെ.അജിത അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്‍റെ സംഘാടകര്‍.

സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവർത്തകർ പറയുന്നു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. അതേസമയം മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നുംസിനിമ സമിതിയിൽനിന്ന് ഒഴിവാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർച്ചയായി നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യയിലാദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments