ജിദ്ദ : സൗദി പ്രവാസികൾ പണമയയ്ക്കുന്നത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. ജൂലൈയിൽ 12.91 ബില്യൻ റിയാലിലെത്തി. 21.47 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിദേശ പണമയയ്‌ക്കലാണിത്. സൗദിയുടെ പണമിടപാടുകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 5.8 ബില്യൻ റിയാലായിരുന്നതിന് ശേഷം വാർഷികാടിസ്ഥാനത്തിൽ നേരിയ വളർച്ച രേഖപ്പെടുത്തി 5.81 ബില്യൺ റിയാലായി ഉയർന്നു.