തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള പി വി അൻവർ എംഎൽഎയുടെ നിർണ്ണായക കൂടികാഴ്ച്ച ഇന്ന്. ഇന്ന് രാവിലെ 8:30 ന് പാർട്ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ വെച്ചാണ് കൂടിക്കാഴ്ച. അൻവർ കേരള പൊലീസിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉയർത്തിയ ആരോപണ വിഷയങ്ങളിൽ പാർട്ടിക്കും തെളിവുകൾ കൈമാറാനാണ് എം വി ഗോവിന്ദനെ കാണുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അൻവർ പരാതി എഴുതി നൽകും, പൊലീസ് സേനയിലെ ക്രമക്കേടുകളിൽ ഇടപെടാൻ പാർട്ടിയോട് ആവശ്യപ്പെടും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സമാന വിഷയങ്ങളിൽ പാർട്ടി സെക്രട്ടറിയെ കാണുമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്നലെ പാർട്ടി സെക്രട്ടറി തലസ്ഥാനത്തില്ലാത്തതിനാലാണ് ഇന്നലെ കൂടിക്കാഴ്ച നടക്കാതിരുന്നത്. അതേ സമയം പി വി അൻവറിന് പൂർണ പിന്തുണയുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു.
എം വി ഗോവിന്ദനുമായുള്ള പി വി അൻവർ എംഎൽഎയുടെ കൂടികാഴ്ച്ച ഇന്ന്
RELATED ARTICLES