Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎസ് വോട്ടെടുപ്പിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ക്യാംപെയ്ൻ ആരംഭിച്ചു

യുഎസ് വോട്ടെടുപ്പിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ക്യാംപെയ്ൻ ആരംഭിച്ചു

വാഷിംഗ്ടൺ: നവംബർ 5 ന് നടക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുടെ നയ സ്വാധീനവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനായി പുതിയ പ്രചാരണം ആരംഭിച്ചു.

നോൺ-പ്രോഫിറ്റ് സ്ഥാപനമായ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) ആരംഭിച്ച “ഇന്തോ അമേരിക്കൻ വോട്ട്സ് മാറ്റർ” ക്യാംപെയ്ൻ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് വഹിക്കാനാകുന്ന നിർണായക പങ്കിനെ അടിവരയിടുന്നതാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ഊർജ്ജസ്വലവും വളർന്നുവരുന്നതുമായ കുടിയേറ്റ ന്യൂനപക്ഷമെന്ന നിലയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള ഏകദേശം 4.5 ദശലക്ഷം വരുന്ന ഇൻഡോ-അമേരിക്കക്കാർക്ക്, 2024 ലെ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവസരമുണ്ട്. ഫ്ലോറിഡ, ജോർജിയ, അരിസോണ വിർജീനിയ, ന്യൂജേഴ്‌സി, പെൻസിൽവാനിയ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ഇൻഡോ-അമേരിക്കൻ വോട്ടുകൾ മത്സരങ്ങളുടെ ഫലം തീരുമാനിക്കുന്നതിൽ നിർണായകമാകും,” എഫ്ഐഐഡിഎസ് പറഞ്ഞു.ഇന്ത്യൻ-അമേരിക്കക്കാരുടെ സമഗ്രമായ സർവേ നടത്തുകയും അവർക്ക് പ്രധാനപ്പെട്ട യുഎസിൻ്റെ ആഭ്യന്തരവും ആഗോളവുമായ നയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ എന്തെന്ന് അറിയാൻ ശ്രമിക്കുകയും ചെയ്യും.

“പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ ഈ സംസ്ഥാനങ്ങളിൽ ഗണ്യമായ ജനസംഖ്യയുള്ളതിനാൽ, ഇന്ത്യൻ-അമേരിക്കക്കാർക്ക് വലിയ സ്വാധീനം ചെലുത്താനുള്ള അവസരമാണിത്,” FIDS ലെ പോളിസി ആൻഡ് സ്ട്രാറ്റജി ചീഫ് ഖണ്ഡേറാവു കാണ്ട് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments