Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനബിദിനം: ഈ മാസം 15ന് യുഎഇയിൽ അവധി

നബിദിനം: ഈ മാസം 15ന് യുഎഇയിൽ അവധി

ദുബായ് : നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ.

മലയാളികൾക്ക് ഇത് ഇരട്ടിമധുരം പകരും. ഈ മാസം 15ന് തന്നെയാണ്  തിരുവോണം. ഗൾഫ് ഉൾപ്പെടെയുള്ള മിക്ക ഇസ്​ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം റബിഉൽ അവ്വൽ 12 നാണ് ആചരിക്കുന്നത്. ഇത് ഇസ്​ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിൽ നീണ്ട  അവധി കാത്തിരിക്കുന്നു. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായിത്തീരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com