Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരണ്ടുവർഷത്തിനകം ചൊവ്വയിൽ ആളില്ലാ പേടകം ഇറക്കുമെന്ന് ഇലോൺ മസ്ക്

രണ്ടുവർഷത്തിനകം ചൊവ്വയിൽ ആളില്ലാ പേടകം ഇറക്കുമെന്ന് ഇലോൺ മസ്ക്

സ്പൈസ് എക്സിന്റെ ചൊവ്വയിലേക്കുള്ള ആദ്യ ആളില്ലാപേടകത്തിന്റെ വിക്ഷേപണം രണ്ടുവർഷത്തിനുള്ളിലെന്ന് ഇലോൺ മസ്ക്. ചൊവ്വയിൽ യാതൊരു പ്രശ്നവും കൂടാതെ ഇറങ്ങാൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അത് വിജയകരമായാൽ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ചൊവ്വാദൗത്യം നാലുവർഷത്തിനുള്ളിൽ ആരംഭിക്കുമെന്നും എക്‌സിലൂടെ മസ്ക് അറിയിച്ചു.

ഏകദേശം 20 വർഷത്തിനുള്ളിൽ ഒരു സ്വയം-സുസ്ഥിര നഗരം ചൊവ്വയില്‍ നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങളെന്നും ശതകോടീശ്വരൻ ഇലോൺ മസ്ക് പറഞ്ഞു. 2002 ഏപ്രിലിലാണ് സ്‌പേസ് എക്‌സ് മസ്ക് സ്ഥാപിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആളില്ലാ പേടകങ്ങൾ ചൊവ്വയിൽ ഇറക്കുമെന്നും ഏഴുവർഷത്തിനുള്ളിൽ ആളുകളെ എത്തിക്കുമെന്നും അന്ന് മസ്ക് അവകാശപ്പെട്ടിരുന്നു.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളും സാധനങ്ങളും അയയ്ക്കുന്ന തരത്തിൽ ശേഷിയുള്ള അടുത്ത തലമുറ ബഹിരാകാശ പേടകങ്ങൾ നിർമിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്. ഇത് 2030 ഓടെ സാധ്യമാകുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments