ദോഹ : രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് ആവശ്യമാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ സ്വകാര്യ മേഖലയിലെ ദേശീയ മാനവിഭവ വിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഷെയ്ഖ അബ്ദുൾ റഹ്മാൻ അൽ ബാദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതായതിനാൽ, ഈ വളർച്ചയിൽ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണെന്നും ഷെയ്ഖ അബ്ദുൾ റഹ്മാൻ കൂട്ടിച്ചേർത്തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കഴിഞ്ഞ ആഴ്ച 2024-ലെ 12-ാം നമ്പർ നിയമത്തിന് അംഗീകാരം നൽകിയതോടെ ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവൽക്കരണം ശക്തമായി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരും.