Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിഎ ജയിക്കാത്ത പി.എം ആർഷോയ്‌ക്ക് എംഎയ്‌ക്ക് പ്രവേശനം; മഹാരാജാസിൽ എന്തും നടക്കും; പരാതി നൽകി സേവ്...

ബിഎ ജയിക്കാത്ത പി.എം ആർഷോയ്‌ക്ക് എംഎയ്‌ക്ക് പ്രവേശനം; മഹാരാജാസിൽ എന്തും നടക്കും; പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: ബിഎ പാസാകാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്ക് എംഎയ്‌ക്ക് പ്രവേശനം നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിലാണ് അഞ്ചുവർഷ ആർക്കിയോളജി ഇന്‍റഗ്രേറ്റഡ് കോഴ്സിലേക്ക് ആർഷോക്ക് പ്രവേശനം നേടിയത്.

ബിരുദത്തിന് തുല്യമായ  ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയത്. ആർഷോയെ പുറത്താക്കണമെന്നും പ്രിൻസിപ്പലിനെതിരെ നടപടി എടുക്കണമെന്നും
ഗവർണർക്കും, എംജി വിസിക്കും, സർക്കാരിനും സേവ് യൂണിവേസി‍റ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ്  10% ഹാജർ മാത്രമാണ് ആർഷോയ്‌ക്ക് ഉള്ളത്.  120 ക്രെഡിറ്റ്‌ ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്‌ക്ക് പ്രവേശനം നൽകാൻ പാടില്ലെന്നാണ്  ചട്ടം. ഈ വ്യവസ്ഥകൾ മറികടന്നാണ്  പരീക്ഷ പോലും എഴുതാത്ത ആർഷോയ്‌ക്ക് പ്രിൻസിപ്പലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നല്‍കിയത്. ആർഷോ ക്ലാസുകൾക്ക് ഹാജരാകാത്തത് കൊണ്ട് വിദ്യാർത്ഥികൾക്ക് പോലും ആർഷോ അവിടത്തെ പഠിതാവാണെന്ന് അറിയില്ല.

മഹാരാജാസ് കോളജ് ആട്ടോണമസ് ആയതുകൊണ്ട്  പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ എംജി സർവകലാശാലയ്‌ക്ക് യാതൊരു നിയന്ത്രണവുമില്ല.  പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്ന ചുമതലയാണ് സർവകലാശാലയ്‌ക്കുള്ളത്.

ജൂണിന് മുൻപ് എല്ലാ പരീക്ഷകളും പൂർത്തിയാക്കി റിസൾട്ട് പ്രഖ്യാപിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ആർഷോ പഠിക്കുന്ന ആർക്കിയോളജി ബിരുദ പരീക്ഷ മാത്രം കോളജ് നടത്തിയില്ല. പിന്നാലെ ആറാം സെമസ്റ്ററിലെ മുഴുവൻ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്‌ക്ക് പ്രവേശിപ്പിച്ചു.  ഈ ഓൾ പ്രമോട്ടിനിടെയാണ്   പരീക്ഷ എഴുതാൻ ഹാജറില്ലാത്ത ആർഷോ കൂടി എംഎയ്‌ക്ക് കേറികൂടിയത്.   ആർഷോയ്‌ക്ക് എംഎയ്‌ക്ക് കയറ്റം നൽകുന്നതിന് വേണ്ടി മനപ്പൂര്‍വമാണ് ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താഞ്ഞതെന്നും ആരോപണമുണ്ട്.

13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർഥിയും കെഎസ്‌യു ഭാരവാഹിയുമായ അമൽ ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ എഴുതാന്‍ എത്തിയെങ്കിലും നിശ്ചിത ശതമാനം ഹാജരില്ലെന്നു ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ്  10 % മാത്രം ഹാജരുള്ള, ആറാം സെമസ്റ്റർ ബിരുദ പരീക്ഷ ജയിക്കാത്ത ആർഷോയ്‌ക്ക് പിജി പ്രവേശനം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments