Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ഡബ്ല്യുസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് ആവശ്യമുയർത്തിയത്. സിനിമയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മൊഴി നൽകിയ സ്ത്രീകളുടെ സ്വകാര്യതയിൽ ആശങ്ക അറിയിച്ചു. തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര സമിതി രൂപീകരിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുസിസി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയാണ് ഡബ്ല്യുസിസി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നടിമാരായ രേവതി, റിമ കല്ലിങ്കൽ എന്നിവർക്കു പുറമെ ബീന പോൾ, ദീദി ദാമോദരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments