ന്യൂഡൽഹി: ഇന്ത്യയിലും എയർ ടാക്സികൾ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടന്ന രണ്ടാമത് ഏഷ്യ പസിഫിക് സിവിൽ ഏവിയേഷൻ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായിച്ചേർന്ന് നടത്തിയ ഏഷ്യാ പസഫിക് മന്ത്രിതലസമ്മേളനത്തിൽ ഡൽഹി പ്രഖ്യാപനത്തിനും അംഗീകാരം നൽകി. വ്യോമയാനരംഗത്തെ വെല്ലുവിളികൾ പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പ്രാദേശികസഹകരണം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിനുമുള്ള സമഗ്രമായ ചട്ടക്കൂടിനാണ് ഡൽഹി പ്രഖ്യാപനം അംഗീകാരം നൽകിയത്.