തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ അംഗം കെ. വിജയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സത്രം പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ പരിചരണത്തിലുള്ള നൂറോളം രോഗികളുടെ കുടുംബങ്ങൾക്ക് വസ്ത്രം, ഓണക്കിറ്റ്, ഡയപ്പർ ഉൾപ്പെടെയുള്ള സഹായ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു കൊണ്ട് വേറിട്ട രീതിയിൽ ആയിരുന്നു തിരുവിതാംകൂർ പ്രൊവിൻസിന്റെ ഇത്തവണത്തെ ഓണാഘോഷം.
ഓണസമ്മാനം സംഭാവന ചെയ്ത വേൾഡ് മലയാളി കൗൺസിൽ തിരുവിതാംകൂർ പ്രൊവിൻസ് പ്രസിഡന്റ് ആര. വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ ട്രസ്റ്റ് ഭാരവാഹികൾ കൂടിയായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി കെ. വിജയചന്ദ്രൻ, ബാലരാമപുരം ചാപ്റ്റർ പ്രസിഡന്റ് അജയകുമാർ, ശ കെ. വിജയൻ (ബാലരാമപുരം ചാപ്റ്റർ സെക്രട്ടറി ) പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ എന്നിവർ നൂറോളം കുടുംബങ്ങൾക്കുള്ള ഓണകിറ്റുകൾ വിതരണം ചെയ്തു.