Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEntertainment'ചിങ്ങക്കുട്ടി' മ്യൂസിക്കൽ വെബ് സീരീസ് ശ്രദ്ധേയമാവുന്നു

‘ചിങ്ങക്കുട്ടി’ മ്യൂസിക്കൽ വെബ് സീരീസ് ശ്രദ്ധേയമാവുന്നു

മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ വെബ് സീരീസ്  ‘ചിങ്ങക്കുട്ടി’ ശ്രദ്ധേയമാവുന്നു. സ്ത്രീകൾ അനുഭവിക്കുന്ന സമകാലിക പ്രശ്നങ്ങളാണ് പ്രമേയം. മനീഷ് കുറുപ്പാണ് രചനയും സംവിധാനവും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡോണ അന്ന, ടോണി സിജിമോൻ, ഉണ്ണികൃഷ്ണൻ, ഹരി നമ്പൂതിരി, ഗംഗാ ഗോപൻ, ബേബി ആർദ്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. 

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സംഭവങ്ങളെ ഓണത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് മ്യൂസിക്കൽ ആൽബത്തിലൂടെ. ഒരു സ്ത്രീയുടെ ജനനം മുതൽ അമ്പതു വയസ്സുവരെയുള്ള കാലഘട്ടത്തിൽ ഭയത്തിൻ്റെ സ്വാധീനം തുറന്നു കാട്ടുകയാണ് ഇതിലൂടെ. 

ജിതിൻ കുഞ്ഞുമോൻ, മനീഷ് മധുസൂദനൻ, വിഷ്ണു സോമൻ എന്നിവരാണ് ആലാപനം. ക്യാമറ ധനപാൽ പ്രേമൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments