Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നത്‌ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നത്‌ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നത്‌ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നൽകിയവരെ മാനസിക സമ്മർദത്തിലാക്കുകയാണെന്നും സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം തടയാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മൊഴി നൽകിയവരിൽനിന്ന് പ്രത്യേകാന്വേഷണസംഘം വിവരം ശേഖരിക്കാനിരിക്കെയാണ് ഡബ്ല്യു.സി.സി.യുടെ ആവശ്യം.


രഹസ്യവിവരങ്ങൾ പുറത്തുവിടുന്നതിൽ ഒരു ചാനലിന്റെ പേരെടുത്തുപറഞ്ഞും കുറ്റപ്പെടുത്തിയുമാണ് കത്ത്. ഹേമ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ മൊഴികൾ പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലേക്കു കൊണ്ടുവന്നതോടെ കോടതി ഉത്തരവുപോലും ലംഘിച്ച് മാധ്യമവിചാരണകളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥയാണ്. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് രഹസ്യമായിരിക്കണമെന്ന് ഹേമ കമ്മിറ്റിയും സർക്കാരും കോടതിയും തീരുമാനിച്ച മൊഴികളാണ് പുറത്തുവരുന്നത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കത്തെ സംശയിക്കേണ്ടിയിരിക്കുന്നു. പുറത്തുവരുന്ന വിവരങ്ങളിലൂടെ മൊഴി കൊടുത്തവർ ആരാണെന്ന് തിരിച്ചറിയാനാകും -ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments