Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡാലസ് ഫോർട്ട് വർത്തിൽ ഭൂചലനം

ഡാലസ് ഫോർട്ട് വർത്തിൽ ഭൂചലനം

പി പി ചെറിയാൻ

ഡാലസ് : ഡാലസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച വൈകുന്നേരം അക്കെർലിക്ക് സമീപം, ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിന്റെ ചില ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ അനുസരിച്ച്, ടെക്സസിലെ മിഡ്‌ലാൻഡിന് വടക്ക് ഏകദേശം 7:45 ഓടെ ഭൂചലനമുണ്ടായി. 

മിഡ്‌ലാൻഡ്, ലുബ്ബോക്ക്, സാൻ അന്റോണിയോ, ഡാലസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ലുബ്ബോക്ക് അവലാഞ്ച് ജേണൽ അനുസരിച്ച്, ടെക്‌സസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ശക്തമായ ഭൂചലനമാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. സ്‌കറി കൗണ്ടിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments