Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട്ടെ അനാഥാലയത്തിൽ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പരാതി നൽകി വിദ്യാർഥികൾ

കോഴിക്കോട്ടെ അനാഥാലയത്തിൽ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പരാതി നൽകി വിദ്യാർഥികൾ

കോഴിക്കോട്: ജില്ലയിലെ അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി കുട്ടികളുടെ പരാതി. ഇതുസംബന്ധിച്ച് 10 വിദ്യാർഥികളാണ് പരാതി നൽകിയത്. കുട്ടികളുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് സി.ഡബ്ലു.സി അറിയിച്ചു.പരാതി ഒത്തുതീർപ്പാക്കാൻ രക്ഷിതാക്കളുടെ മേൽ സമ്മർദം ചെലുത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

10ഉം 12ഉം വയസുള്ള പെൺകുട്ടികളാണ് സ്കൂളിലെ പ്രധാനാധ്യാപകനും അനാഥാലയം മാനേജ്മെന്റിനും പരാതി നൽകിയത്. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായി പരാതിയിലുണ്ട്.വിദ്യാർഥികൾ പരാതി നൽകിയിട്ടും പരാതി സമീപത്തെ പൊലീസ് സ്റ്റേഷനോ സി.ഡബ്ലു.സിക്കോ കൈമാറാൻ സ്ഥാപനം തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലിനെ തുടർന്നാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments