Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfആലപ്പുഴ ജില്ലാ പ്രവാസി സമാജം : ആലപ്പുഴോത്സവം- സീസൺ 4 സമാപിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി സമാജം : ആലപ്പുഴോത്സവം- സീസൺ 4 സമാപിച്ചു

ഷാർജ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം(AJPS ) ആലപ്പുഴ ഉത്സവം സീസൺ 4 ഷാർജ സഫാരി മാളിൽ സെപ്റ്റംബർ 15 തിരുവോണനാളിൽ സംഘടിപ്പിച്ചു. 11 മണിക്ക് AJPS അംഗങ്ങൾ നിലവിളക്ക് കൊളുത്തിക്കൊണ്ട് ആരംഭിച്ച ആലപ്പുഴോത്സവം സീസൺ 4ൽ ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികൾ, അത്തപ്പൂക്കള മത്സരം,പുലികളി തുടങ്ങി വിവിധ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറുകയും ചെയ്തു. വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ചെണ്ടമേളങ്ങളും താലപ്പൊലിയും മുത്തു കുടകളുടെയും അകമ്പടിയോടുകൂടി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.

AJPS പ്രസിഡന്റ് റഹീസ് കാർത്തികപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി അൻഷാദ് ബഷീർ സ്വാഗതവും പ്രശസ്ത സിനിമാ നടി ശ്വേതാ മേനോൻ ഉദ്ഘാടനവും നിർവഹിച്ചു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പത്മരാജ് ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ ഉപഹാരം ശ്വേത മേനോന് നൽകി. NTV ചെയർമാൻ മാത്യുക്കുട്ടി കഡോൺ മുഖ്യപ്രഭാഷണവും ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആലപ്പി കെയറിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു. മാത്തുകുട്ടി കഡോണിന് ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ ഉപഹാരം വിദ്യാ ബിജീഷ് നൽകി ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രഞ്ജുരാജ്, ചീഫ് കോഡിനേറ്റർ സാബു അലിയാർ, മീഡിയവിങ് ചെയർമാൻ ഇർഷാദ് സൈനുദ്ദീൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പത്മരാജ്, ബിജി രാജേഷ് തുടങ്ങിയവർ ആശംസ പ്രഭാഷണവും നടത്തി.

തുടർന്നു വേദിയിൽ കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സമ്മാനദാനവും നിർവ്വഹിക്കുകയും ട്രഷറർ ശിവശങ്കർ നന്ദി പ്രകാശനം നടത്തുകയും ചെയ്തു. പ്രശസ്ത പിന്നണി സിനിമ പിന്നണി ഗായകൻ അതുൽ നറുകരയുടെ നേതൃത്വത്തിൽ മ്യൂസിക്ക് ഷോ വേദിയിൽ അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments