Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷുക്കൂർ വധം: പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടി; വിടുതൽ ഹരജി തള്ളി, വിചാരണ നേരിടണം,

ഷുക്കൂർ വധം: പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടി; വിടുതൽ ഹരജി തള്ളി, വിചാരണ നേരിടണം,

കൊച്ചി: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കൾ വിചാരണ നേരിടണം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനും മുൻ എം.എൽ.എ ടി.വി രാജേഷിന്റെയും വിടുതൽ ഹരജി തള്ളിയാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ്.കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സിബിഐ സ്പെഷൽ കോടതി ജഡ്ജി പി.ശബരിനാഥൻ തള്ളിയത്.

നേരത്തെ സി.ബി.ഐ കുറ്റപത്രത്തിൽ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. അതിനെ തുടർന്നാണു ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി.

പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചു നടന്നു എന്നാണ് സി.ബി.ഐ പറയുന്നത്. കല്ലേറിനെ തുടർന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments