Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി

ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി

പി പി ചെറിയാൻ

ഡാലസ് : കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ ബ്ലെസി. ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച് സീനിയർ സിറ്റിസൺ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്നവർക്കൊപ്പം ആയിരിക്കുന്നു എന്നത്  സന്തോഷമുള്ള കാര്യമാണെന്നും വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഒരു കൂട്ടായ്മയിൽ ഇത്രയധികം ആൾക്കാരെ  കാണാൻ കഴിഞ്ഞെതെന്നും ബ്ലെസിപറഞ്ഞു. ബ്ലെസി തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്നു. 48 മണിക്കൂറും 10 മിനിറ്റുമാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.

സ്നേഹത്തെക്കുറിച്ച് കൂടുതലായി വായിക്കുന്നത് പുതിയ നിയമത്തിൽനിന്നാണ്. ക്രിസ്തു ജനിച്ചില്ലായിരുന്നെങ്കിൽ മലാക്കിയിൽ ഈ വേദപുസ്തകം അവസാനിക്കുമായിരുന്നു. പുതിയ നിയമം എന്നു പറയുന്ന വേദ വചനങ്ങൾ ഉണ്ടാകില്ല എന്നുള്ളത് ഞെട്ടലോടെ കൂടിയാണ് നാം മനസ്സിലാക്കേണ്ടത്. അതുതന്നെയാണ് ക്രിസ്തു ജനിച്ചുവെന്നതിനുള്ള ഏറ്റവും വലിയ ഉറപ്പും വിശ്വാസവും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും കൂടുതൽ ഉണർവോടെ കൂടുതൽ ശോഭിക്കുവാൻ ഈ കൂട്ടായ്മ കൂടുതൽ ശക്തമാകട്ടെ എന്ന് ബ്ലെസി ആശംസിച്ചു. വികാരി റവ. ഷൈജു സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വികാരി റവ. രജീവ് സുകു ജേക്കബ്, നോർത്ത് അമേരിക്ക ഭദ്രാസന കൗസിൽ അംഗം ഷാജി എസ് രാമപുരം തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments