Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി

വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ വിമർശനവുമായി മുഖ്യമന്ത്രി. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിവിധ തലക്കെട്ടുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിനെതിരായ ദുഷ്പ്രചാരണങ്ങൾ എല്ലാ സീമകളും നടന്നു. കള്ളം പറക്കുമ്പോൾ സത്യം അതിന് പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്ന ജൊനാഥൻ സ്വിഫ്റ്റിന്റെ പ്രശസ്തമായൊരു വാചകമുണ്ട്. അതുപോലെ സത്യം ഇഴയുമ്പോഴേക്കും മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജ കഥ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നുകയറിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം വാർത്തകൾ കേവലം മാധ്യമ ധാർമികതയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നുണകൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. അത് നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരായുള്ളതാണ്. കേരളത്തിനെതിരെ അതിരുവിട്ട ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments