Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതവനൂർ-തിരുനാവായ പാലം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്ന് ഇ.ശ്രീധരൻ

തവനൂർ-തിരുനാവായ പാലം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്ന് ഇ.ശ്രീധരൻ

കൊച്ചി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള നിർദ്ദിഷ്ട തവനൂർ-തിരുനാവായ പാലം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നും പാലം നിർമാണം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവും മെട്രോമാനുമായ ഇ.ശ്രീധരൻ രംഗത്ത്. പാലത്തിന്റെ നിലവി​ലെ അലൈൻമെന്റിനെതിരെ ഇ. ശ്രീധരൻ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. ഭാരതപ്പുഴയു​ടെ ഇരുകരക്കാരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഈ പാലം. പാലത്തിന്റെ നിർമാണോദ്ഘാടനം സെപ്റ്റംബർ ഏഴിന് നടക്കാനിരിക്കെയായിരുന്നു പാലത്തിനെതിരെ ഇ.ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീധരന്റെ നടപടി പ്രദേശവാസികൾക്കിടയിൽ വൻപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


സർക്കാർ അലൈൻമെന്റിൽ പാലം പൂർത്തിയാകുന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും അത് ഹിന്ദുവികാരത്തെ ​വ്രണപ്പെടുത്തുമെന്നുമാണ് ഇ. ശ്രീധരന്റെ വാദം. ഭാരതപ്പുഴയുടെ വടക്കേകരയിലെ തിരുനാവായ മഹാവിഷ്ണു ക്ഷേത്രത്തിലെയും തെ​ക്കേകരയിലുള്ള തവനൂരിലെ ​ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെയും ചൈതന്യത്തെ വേർതിരിക്കും. ത്രി​മൂ​ർ​ത്തി സം​ഗ​മ​സ്ഥാ​ന​ത്ത് പാലം വരുന്നത് മതവിശുദ്ധിയെ ബാധിക്കും. അത് ഹിന്ദു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് ഇ. ശ്രീധന്റെ വാദം. ഇതിനൊപ്പം പാലത്തിന്റെ നിലവിലെ അലൈൻമെന്റ് കെ.കേളപ്പന്റെ സമാധിയിയെയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments