Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ - യുഎസ് പങ്കാളിത്തം കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് ബൈഡൻ

ഇന്ത്യ – യുഎസ് പങ്കാളിത്തം കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് ബൈഡൻ

വാഷിങ്ടൻ : ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘പ്രധാനമന്ത്രി മോദി, നമ്മൾ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല.’ – ഡെലാവറിലെ വിൽ‌മിങ്ടനിലുള്ള തന്റെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ബൈഡൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

യുഎസിലെ വിൽ‌മിങ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം.
ഡെലാവറിൽ തനിക്ക് ആതിഥ്യമരുളിയതിന് ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചർച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തിൽ പ്രാദേശിക – ആഗോള വിഷയങ്ങൾ ചർച്ച ചെയ്തെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ‘ഇന്തോ – പസഫിക് മേഖലയും അതിനുമപ്പുറവുമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു’ – രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

നരേന്ദ്ര മോദി – ജോ ബൈഡൻ കൂടികാഴ്ച ഒരു മണിക്കൂർ നീണ്ടു. വിൽ‌മിങ്ടനിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തിയത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി പ്രത്യേകം ചർച്ചകൾ നടത്തും. മൂന്നു ദിവസമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments