Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമോദിക്ക് യുഎസ്സിൽ വൻ വരവേൽപ്പ്

മോദിക്ക് യുഎസ്സിൽ വൻ വരവേൽപ്പ്

വാഷിങ്ടൻ : ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. ഇന്നലെ രാത്രി ഫിലഡൽഫിയയിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മോദിക്ക് അവിടെ ഇന്ത്യൻ വംശജരുൾപ്പെടെയുള്ളവരിൽ നിന്ന് ഗംഭീര വരവേൽപാണ് ലഭിച്ചത്. ഇന്ത്യ–യുഎസ് കൂട്ടായ്മയ്ക്കായുള്ള ഉഭയകക്ഷി ചർച്ച, ക്വാഡ് ഉച്ചകോടി, യുഎൻ കോൺക്ലേവ് എന്നിവയിൽ മോദി പങ്കെടുക്കും.

ലോങ് ഐലൻഡിൽ ഇന്ത്യൻ വംശജരുടെ കൂട്ടായ്മയിലും യുഎസ് സ്ഥാപനങ്ങളുടെ സിഇഒമാരുമായുള്ള വട്ടമേശ സമ്മേളനത്തിലും മോദി ഭാഗമാകും. എഐ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ നവീന സാങ്കേതിക മേഖലകളെപ്പറ്റി സമ്മേളനത്തിൽ ചർച്ച നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments