Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ), പാറ്റേഴ്സണിലെ സെന്റ് ജോർജ് കാതോലിക്കേറ്റ് ചർച്ച് വേദിയൊരുക്കി പ്രൗഢഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോട് കൂടി, കേരളത്തിന്റെ തനതായ ഓണകോടിയുടുത്തു മലയാളി പെൺകുട്ടികൾ മാവേലിമന്നനെ ഭദ്രദീപം തെളിയിച്ചു ചടങ്ങിലേക്ക് ആനയിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ചടങ്ങിന്റെ പ്രധാന ആകർഷണമായ വാഴയിലയിൽ വിളമ്പിയ സ്വാദിഷ്ടമായ ഓണസദ്യക്ക് ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിര ഉൾപ്പെടെയുള്ള കലാസൃഷികളും, ഓണപാട്ടും, നൃത്തരൂപങ്ങളും പരിപാടിയുടെ മാറ്റു കൂട്ടി.

അക്കാദമി ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥികൾക്ക് സ്തുത്യർഹമായ നേട്ടങ്ങൾക്കു സൈന്റ്റ് ജോർജ്ജ് കാത്തലിക് ചർച്ച് വികാരി റവ. സിമ്മി തോമസ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. അക്കാദമി പ്രിൻസിപ്പൽ ഡോ.എബി തര്യൻ മലയാളം സ്‌കൂളിൻ്റെയും സംഗീത പ്രോഗ്രാമിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു സംസാരിക്കുകയും മാതൃഭാഷയായ മലയാളത്തിനും നമ്മുടെ പരമ്പരാഗത സംഗീതത്തിനും നൽകി വരുന്ന ഉത്സാഹത്തിനും പിന്തുണയ്ക്കും കുട്ടികളെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു

അക്കാദമി വിദ്യാർഥികൾ മലയാളത്തിൽ കവിതയും പ്രസംഗങ്ങളും അവതരിപ്പിച്ചു.
ബെർഗൻഫീൽഡ് മേയർ ആർവിൻ അമറ്റോറിയോ ആയിരുന്നു ഓണാഘോഷ പരിപാടിയുടെ മുഖ്യാതിഥി. ഫാ. സിമ്മി
തോമസ് (വികാരി സെൻ്റ് ജോർജ് ചർച്ച്, പാറ്റേഴ്സൺ), ബൈജു വർഗീസ് (ഫോമാ ജനറൽ സെക്രട്ടറി), ഡോ. ജയ്‌മോൾ ശ്രീധർ (ഫോമ ജോയിൻ്റ് സെക്രട്ടറി), ഷിനു ജോസഫ് (ഫോമാ ഉപദേഷ്ടാവ്
കമ്മിറ്റി ചെയർമാൻ), ജോഫ്രിൻ ജോസ് (ഫോമ ജുഡീഷ്യൽ കൗൺസിൽ അംഗം), ജിനേഷ് തമ്പി (വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്), പ്രദീപ് നായർ (യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ) , സുരേഷ് നായർ (ഫോമാ നാഷണൽ കമ്മിറ്റി NY-ൽ നിന്നുള്ള അംഗം), സുജിത്ത് ശ്രീധർ (സെക്രട്ടറി കലാ), ഫോമാ പിആർഒ ജോസഫ് ഇടിക്കുള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയുടെ തുടക്കത്തിൽ KSNJ പ്രസിഡൻ്റ് ജിയോ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു.ബോബി തോമസ് വോട്ട് ഓഫ് താങ്ക്സ് അറിയിച്ചു. KSNJ സെക്രട്ടറി നിധീഷ് തോമസ്, ജോയിൻ്റ് സെക്രട്ടറി ജിമ്മി മാണി, ട്രഷറർ ആൽവിൻ ജോർജ്, ജോയിൻ്റ് ട്രഷറർ അലൻ വർഗീസ് ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രസിഡൻ്റ് ജിയോ ജോസഫിൻ്റെ നേതൃത്വത്തിൽ
മികവാർന്ന പ്രവർത്തനത്തിലൂടെ കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) ഓണാഘോഷം ശ്രദ്ധേയമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com