Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുൻനിർത്തി സി.പി.എമ്മിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. ‘സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ..! അപ്പോൾ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ..?’ എന്ന കമന്റിനോടൊപ്പം ചായയും കുഴലപ്പവും കഴിക്കുന്ന ചിത്രമാണ് മാത്യു കുഴൽനാടൻ ​ഫേസ്ബുക്കിൽ പങ്കുവെച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കുമെതി​രെ മാസപ്പടി ആരോപണം ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയപ്പോൾ ‘കുഴലപ്പം’ എന്ന് വിളിച്ച് ആക്ഷേപിച്ചായിരുന്നു സി.പി.എം സൈബർ സംഘം അദ്ദേഹത്തെ കടന്നാക്രമിച്ചത്. മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പിണറായി വിജയൻ രോഷത്തോടെയാണ് പ്രതികരിച്ചിരുന്നത്. വീട്ടിലിരിക്കുന്നവരെ കുറിച്ച് അനാവശ്യം പറയരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തന്നേക്കാൾ കടുത്ത ആരോപണവുമായി അൻവർ രംഗത്തുവന്ന സാഹചര്യത്തി​ലാണ് മാത്യു കുഴൽനാടന്റെ പരിഹാസം.

സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്നതടക്കം ആരോപണങ്ങളാണ് കുഴൽനാടൻ ഉയർത്തിയിരുന്നത്. സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പിണറായി വിജയനും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ സമർപ്പിച്ച ഹരജി വിജിലൻസ് കോടതി തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments