ഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. സീതാരാമനും മറ്റുള്ളവരും ചേർന്ന് ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ കൊള്ളയടിക്കൽ റാക്കറ്റ് സംഘടിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജനാധികാര സംഘർഷ സംഘടനയുടെ അംഗമായ ആദർശ് അയ്യർ നൽകിയ പരാതിയിലാണ് നിർമലക്കെതിരെ കേസെടുത്തത്. ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, കർണാടക ബിജെപി നേതാകളായ നളീൻ കുമാർ കട്ടീൽ, ബി.വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്.
ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ പണം തട്ടിയെന്ന പരാതിയിൽ നിർമല സീതാരാമനെതിരെ കേസ്
RELATED ARTICLES