മലപ്പുറം: മലപ്പുറത്തെ സംബന്ധിച്ച പരാമർശം മുഖ്യമന്ത്രി പിണറായി വിജയന്റെ മാറുന്ന രീതിയുടെ ഭാഗമാണെന്ന് പി.വി അൻവർ എംഎൽഎ. ഇപ്പോൾ താനാണ് അദ്ദേഹത്തിന്റെ ടാർഗറ്റ് എന്നും അതിന്റെ ഭാഗമായാണ് മലപ്പുറത്തെയും ടാർഗറ്റ് ചെയ്യുന്നതെന്നും അൻവർ പറഞ്ഞു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം വലിയൊരു തെറ്റിധാരണയിലാണ് ഇപ്പോൾ ഉളളത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തിയതിലും വീഴ്ചയുണ്ടായി. അമിതമായ മുസ്ലിം പ്രീണനം മൂലമാണ് പരാജയപ്പെട്ടതെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. എന്നാൽ അത് തീർത്തും തെറ്റാണ്. അൻവർ പറഞ്ഞു
മലപ്പുറത്തെ സംബന്ധിച്ച പരാമർശം പിണറായി വിജയന്റെ മാറുന്ന രീതിയുടെ ഭാഗമാണെന്ന് പി.വി അൻവർ
RELATED ARTICLES