Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും

ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും

തിരുവനന്തപുരം: ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ മുന്‍ അംഗമായ ഡോ. ജിനു സഖറിയ ഉമ്മന്‍ അക്കാദമിക്ക് ആന്‍ഡ് സിലബസ് സബ് കമ്മിറ്റിയുടെയും സര്‍ക്കാര്‍ ജീവനക്കാരുടെ അച്ചടക്ക നടപടി സംബന്ധിച്ച് ഡിസിപ്ലിനറി കമ്മിറ്റിയുടെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പബ്ലിക്ക് സര്‍വിസ് കമ്മീഷന്‍ ആദ്യമായി നടത്തിയ കേരള അഡ്മിനിസ്‌ട്രേടിവ് സര്‍വീസിന്റെ പരീക്ഷ സിലബസ് രൂപീകരിക്കുന്നതില്‍ ക്രിയാത്മകമായ പങ്കും ഡോ. ജിനു സഖറിയ വഹിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ ഇടനാട് മണക്കുപ്പിയില്‍ എം.ഇ. ഉമ്മന്റെയും ഇലന്തൂര്‍ താഴെയില്‍ മുട്ടത്തില്‍ അന്നമ്മ ഉമ്മന്റെയും ഇളയ പുത്രനാണ് ഡോ. ജിനു സക്കറിയ ഉമ്മന്‍. പുത്തന്‍കാവ് മൊപൊളിറ്റന്‍ ഹൈസ്‌കൂളില്‍ നിന്നു സ്‌കൂള്‍ വിദ്യാഭ്യാസവും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍ ജിനു സഖറിയ ഉമ്മന്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.

എഐഎസ്എഫ് ജെഎന്‍യു യൂണിറ്റ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിസിറ്റിങ് പ്രൊഫസറും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോണറി ഫെല്ലോയുമാണ്. ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വ്യതിയാനം, ഉപജീവനമാര്‍ഗം, കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള 2023 24 കാലഘട്ടത്തിലെ ലോകബാങ്കിന്റെ പഠനത്തില്‍ കണ്‍സള്‍റ്റന്റ് ആയിരുന്നു അദ്ദേഹം. സൗത്ത് ഏഷ്യന്‍ മേഖലയിലെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളിലൊന്നായ നേപ്പാളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കാലാവസ്ഥവ്യതിയാനവും ഉപജീവന മാര്‍ഗവും എന്ന വിഷയത്തില്‍ നയരൂപീകരണത്തിന്റെ മനസ്സിലാക്കുകയണ് പഠനത്തിന്റെ ലക്ഷ്യം.

വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2001-02 കാലഘട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. എഐഎസ്എഫ് ജെഎന്‍യു യൂണിറ്റ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എഐഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും സിപിഐ ഡല്‍ഹി സംസ്ഥാന കൗണ്‍സിലില്‍ അംഗവും സിപിഐ ദേശീയ കൗണ്‍സിലില്‍ ക്ഷണിതാവുമായിരുന്നു. 2009 ല്‍ ഇന്ത്യ ടുഡേ മാസികയുടെ പ്രത്യേക സര്‍വേയില്‍ 50 ഇന്ത്യന്‍ യുവനേതാക്കന്മാരെ തെരെഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരാള്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ ആയിരുന്നു. സിപിഐയുടെ മലയാള ദ്വൈവാരികയായ നവയുഗത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും സി അച്യുതമേനോന്‍ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് അംഗവുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com