ചിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) സെക്രട്ടറി കറ്റാനം ഷാജിക്കും കേരള മുന്‍ ഡിജിപിയും കലാകാരനുമായ ടോമിന്‍ തച്ചങ്കരിക്കും ചിക്കാഗോയില്‍ വിപുലമായ സ്വീകരണം നല്‍കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ത്രിലോക് റെസ്റ്റോറന്റില്‍ (1746 W Golf Rd, Mt Prospect 60056) ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി.
കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി യൂഎസ്എ ചിക്കാഗോ ചാപ്റ്ററിന്റെയും കോണ്‍ഗ്രസ് അനുഭാവികളുടെയും നേതൃത്വത്തില്‍ നടത്തുന്ന ‘ മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സ്വീകരണ സമ്മേളനത്തിലേക്ക് ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
ഒഐസിസി നാഷണല്‍ വൈസ് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ലൂയി ഷിക്കാഗോ, നോര്‍ത്തേണ്‍ റീജിയണല്‍ ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത്, റീജിയണല്‍ ജനറല്‍ സെക്രട്ടറി സജി കുര്യന്‍, ചിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ രാജന്‍ തോമസ്, സെക്രട്ടറി സിനു പാലയ്ക്കാത്തടം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ 2024 ജനുവരിയില്‍ ഒഐസിസി ചിക്കാഗോ ചാപ്റ്റര്‍ ചിക്കാഗോയില്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.കൂടുതല്‍ വിവരങ്ങള്‍ക്ക്,ഗ്ലാഡ്സണ്‍ വര്‍ഗീസ് – 847 648 3300ഡോ. സാല്‍ബി ചേന്നോത്ത് – 224 200 2790ഏബ്രഹാം ജോര്‍ജ് – 847 529 4253സജി കുര്യന്‍ – 224 392 8930റിന്‍സി കുര്യന്‍ – 773 510 2661സജി ഫിലിപ്പ് – 312 965 0858