ന്യൂഡൽഹി: പാകിസ്താനിൽ നടക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നയിക്കും. വെള്ളിയാഴ്ചയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 15നും 16നുമാണ് പാകിസ്താനിൽ സമ്മേളനം നടക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് പാകിസ്താനിൽ ഒരുക്കുന്നത്. ഇസ്ലാമാബാദിൽ അർധസൈനിക വിഭാഗങ്ങളെ പാകിസ്താൻ ഇതിന്റെ ഭാഗമായി വിന്യസിക്കും. സമ്മേളനം കഴിയുന്നത് വരെ ഇവരുടെ സാന്നിധ്യമുണ്ടാകുമെന്ന് പാകിസ്താൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2001 ജൂൺ 15ന് രൂപംകൊണ്ട സംഘടനയാണ് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ. കസാഖിസ്താൻ, ചൈന, കിർഗിസ്താൻ,ന്റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവർ ചേർന്നാണ് സംഘടന രൂപീകരികരിച്ചത്. ഇന്ന് ഇന്ത്യ, ഇറാൻ, റഷ്യ, പാകിസ്താൻ എന്നിവരുൾപ്പെടെ ഒമ്പത് അംഗങ്ങൾ സംഘടനക്ക് ഉണ്ട്.