ഡോ. രാജാ വാര്യരുടെ ‘കനലാട്ടം’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ചലച്ചിത്രനടൻ മധുവിന്റെ വസതിയിൽ വച്ചു നടന്നു. കവി പ്രഭാവർമ്മയ്ക്ക് ആദ്യപ്രതി മധു നൽകി. മർത്യജീവിതത്തിന്റെ അർത്ഥശൂന്യതയും അനിശ്ചിതത്ത്വവും ബിംബകല്പനകളിലൂടെ ആവാഹിച്ച ചേതോഹരമായ ഒരു കാവ്യാഖ്യായികയാണ് കവി പ്രഭാവർമ്മയുടെ ‘കനൽച്ചിലമ്പ്.’ മലയാളനാടകപ്രസ്ഥാനത്തിലെ ശക്തനായ നാടകപ്രയോക്താവ് ഡോ. രാജാ വാര്യർ ഈ കാവ്യാഖ്യായികയെ ‘കനലാട്ടം’ എന്ന പേരിൽ അരങ്ങിലെത്തിച്ചു. അവതരണത്തിന് ആധാരമായ നാടകകൃതിയും അവതരണത്തെക്കുറിച്ചുള്ള നിരീക്ഷണക്കുറിപ്പുകളും പഠനം ഉൾപ്പെടുന്നതാണ് ഈ പുസ്തകം.
പുസ്തക പ്രകാശനച്ചടങ്ങിൽ ബി.എസ്. ബാലചന്ദ്രൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. രാജാ വാര്യർ, മഹാദേവൻ തമ്പി, ബി.ടി. അനിൽകുമാർ, പ്രൊഫ. കൃഷ്ണകുമാർ, ഹരി നമ്പൂതിരി, സുദർശൻ കാർത്തികപ്പറമ്പിൽ, ജയ ശ്രീകുമാർ, മഞ്ചു ശ്രീകണ്ഠൻ, ഡോ. ബി. സുഗീത, ഇ.കെ. സുഗതൻ, സിന്ധു സുരേഷ്, ബിയോണ്ട് ശ്രീകുമാർ തുടങ്ങിയവരും നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രി ഗിരിജ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.