Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബായ് പ്രിയദർശിനി ഓണോത്സവം

ദുബായ് പ്രിയദർശിനി ഓണോത്സവം

ദുബായ് : സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവും കരുത്തും പങ്ക് വെച്ച് ദുബായ് പ്രിയദർശിനി വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ദുബായിലെ ആവാനി പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഘോഷ പരിപാടിയിൽ, സ്ത്രീകളുടെയും കുട്ടികളുടെയും വർണ്ണശബളമായ ഘോഷയാത്ര കൗതുകമുണർത്തി.

ഓണോത്സവം എന്ന പേരിലൊരുക്കിയ പരിപാടിയിൽ പ്രസിഡന്റ്‌ പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ. പി. രാമചന്ദ്രനും ഗുരുജി മാധവനും ചേർന്ന് പരിപാടി ഉത്ഘാടനം ചെയ്തു. ഡോക്ടർ സൗമ്യ സരിൻ, ജയ്‌ഹിന്ദ്‌ മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് എൽവിസ് ചുമ്മാർ. CDA യുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ഉന്നതരായ ദുറാനി, മാഡം, പാർവീൻ, യുസുഫ് അൽഷഹി, പത്നി ഫാത്തിമ യുസുഫ് അൽ ഷഹി, മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി. എ. റഷിദ്‌, ഇൻകാസ് ദുബായ് പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ, കെ.എം. സി. സി. നേതാക്കൾ, ഒപ്പം മറ്റ് ഇൻകാസ് നേതാക്കളും അഡ്വക്കേറ്റ് സാജിദ് അബുബകർ, സാജിദ് വള്ളിയത്ത്, ഭീമ ജ്വലറിസ് മാർക്കറ്റിങ് മാനേജർ അലിയും കുടുംബവും.
പ്രിയദർശിനി ടീം ലീഡർ പവിത്രൻ,
മുൻ പ്രസിഡീന്റുമാരായ
സി. മോഹൻദാസ്,
ബാബു പീതാംമ്പരൻ, ഓണം പ്രോഗ്രാം കൺവീനർ ഉദയ വർമ്മ, സംഘടനാ അംഗങ്ങളയ ചന്ദ്രൻ മുല്ലപ്പള്ളി, ശ്രീജിത്ത്‌, അനീസ്, ബിനീഷ്, ഹാരിസ്, സുലൈമാൻ കറുത്താക്ക, നിഷാദ്, ഡിസ ജോസ്, സുരേഷ് കുമാർ, താഹിർ, ഫിറോസ്, സുധി സലാഹു, ഷാഫി, ബൈജു സുലൈമാൻ.
വനിതാ അംഗങ്ങളായ ലക്ഷ്മി രാമചന്ദ്രൻ, ശ്രീല മോഹൻദാസ്, ഫാത്തിമ അനീസ്, ഷബ്‌നാ നിഷാദ്, രമ്മ്യ ബിനിഷ്., റെസ്‌വീന ഹാരിസ്, സിമിത ഫഹദ്, ജിൻസി ഡീസ എന്നിവർ നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു.

ചടങ്ങിൽ പ്രസിദ്ധ കലാകാരി കലാമണ്ഡലം അഞ്ജുവും സംഘവും കൂടെ പ്രിയദർശിനി അംഗങ്ങളും ചേർന്ന് വിവിധ കാലാ പരിപാടികൾ അവതരിപ്പിച്ചു.
മധു നായർ സ്വാഗതവും മുഹമ്മദ് ഷെഫീക്ക് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments