അൽ കോബാർ: മുൻനിര വ്യാപാര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ലോക ഭക്ഷ്യ മേളയോടനുബന്ധിച്ച് കുക്കറി ഷോയും ലൈവ് കുക്കിങ്ങും നടന്നു. പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റിയും പ്രമുഖ ചാനൽ കുക്കറി ഷോയിലൂടെ അഞ്ച് മില്ല്യൻ രൂപയുടെ പ്രൈസ് മണി ജേതാവുമായ ദേ ഷെഫ് ലിജോ അൽ കോബാർ ലൂലുവിലെ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളക്ക് എട്ടിന് സമാപനമാകും. സൗദിയിലെ എല്ലാ ഔട്ട് ലെറ്റുകളിലും പാചക മത്സരങ്ങളും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള രുചികരമായ ഭക്ഷണങ്ങൾ ഒരുക്കിയ മേളയിൽ ആയിരങ്ങൾ ദിനംപ്രതി സന്ദർശകരായി എത്തുന്നുണ്ട്. സൗദിയിലെ ഭക്ഷണ പ്രേമികൾക്ക് ആഘോഷമൊരുക്കുന്ന ഭക്ഷ്യ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരെ അതിഥികളായി അണിനിരത്തിയാണ് മേള കൂടുതൽ ആകർഷകമാക്കുന്നത്.
ഭക്ഷ്യ ഇനങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, സമുദ്ര വിഭവങ്ങൾ, മാംസം, ഫ്രോസൺ, പാലുത്പ്പന്നങ്ങൾ ഗ്രിൽഡ് മീറ്റ്, എന്നിങ്ങനെയുള്ള എല്ലാ ഭക്ഷണ വിഭാഗങ്ങൾക്കും അതിശയകരമായ ഓഫറുകളും ഡിസ്കൗണ്ടുകളും മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്കായിഒരുക്കിയിരിക്കുന്നു. കിഴക്കൽ പ്രവിശ്യയിലെ അൽ കോബാർ ലുലുവിൽ നടന്ന തത്സമയ പാചക മത്സരത്തിൽ വിവിധ രാജ്യക്കാരായ 32 പേർ പങ്കെടുത്തു. സുബീന മുനീർ ഒന്നാം സ്ഥാനവും അമൃത ശ്രീലാൽ, ഐഷ ഷെബീൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.ഹുദാ സൈയിദ് ബെസ്റ്റ് പെർഫോർമർക്കുള്ള സമ്മാനവും നേടി. വിജയികൾക്ക് ദേ ഷെഫ് ലിജോ, അൽ കോബാർ ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി, ബസാമ അൽ അലാലി മാനേജർ മുഹമ്മദ്, ഈസ്റ്റേൺ കമ്പനി സെയിൽസ് മാനേജർ ആഷിക് ,ലുലു ഫ്രണ്ട് ഓഫീസ് മാനേജർ അലി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
അൽ കോബാറിൽ നടന്ന പാചക മത്സരങ്ങൾ ബ്രാഞ്ച് ജനറൽ മാനേജർ ശ്യാം ഗോപാലും ദേ ഷെഫ് ലിജോയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
വിവിധ ഡിപ്പാർട്ട്മെൻറ്
മാനേജർമാരായ ജെമ്നാസ് കെ .പി,റെനീസ് പള്ളിവളപ്പിൽ, സുരേഷ്, അനസ്,ഖാലിദ്,
ഷെഗ്രി , കിരൺ ,മാർക്കറ്റിംഗ് പ്രതിനിധികളായ ഷിഹാബ്, ഫൈസൽ ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കല്ല്യാണി ബിനു, ദിയ റെസി, അരുൺ സുന്ദർ, നിരഞ്ജന അജീഷ് എന്നിവർ പങ്കെടുത്ത ലൈവ് മ്യൂസിക് ഷോയും നടന്നു. ഷഹന റാണി, മുഹമ്മദ് യാസ്സർ എന്നിവർ അവതാരകരായി.
കിഴക്കൻ പ്രവിശ്യയിലെ ഔട്ട്ലെറ്റുകളായ ലുലു മാൾ ദമ്മാം, ജുബൈൽ, ഷാത്തി മാൾ, സൈഹാത്ത്, അൽ റയാൻ, അൽറാക്ക,
അഫറത്ത് ബാത്തിൻ എന്നിവിടങ്ങളിൽ പാചക രംഗത്തെ പ്രമുഖരായ ഫിറോസ് ചുട്ടിപ്പാറ, ലലാ മലപ്പുറം, ഫഹദ് അൽ ഷുയ്യബി, അബ്ദുൽ മാലിക് അൽ സുൽമി, അലി ഹാത്തബ് മുഹമ്മദ് വാഫി എന്നിവരും ലൈവായി രുചിവിസ്മയം ഒരുക്കി.