Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാമര പിഴുത് ഹരിയാന; കോൺഗ്രസ്സ് 76 ബിജെപി 9

താമര പിഴുത് ഹരിയാന; കോൺഗ്രസ്സ് 76 ബിജെപി 9

ചണ്ഡീഗഡ്: എക്സിറ്റ് പോളുകള്‍ ശരിവച്ച് ഹരിയാനയില്‍ കോണ്‍‌ഗ്രസ് മുന്നേറ്റം. 57 സീറ്റുകളില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഗോദയിലിറങ്ങിയത്.

ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഐഎൻഎൽഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ. മുഖ്യമന്ത്രി നയാബ് സിങ് സൈനി (ലദ്‌വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ (ഗാർഹി സാംപ്ല-കിലോയ്), ഐഎൻഎൽഡിയുടെ അഭയ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലൻ), ബി ജെ പിയുടെ അനിൽ വിജ് (അംബാല കാൻ്റ്), കോൺഗ്രസിൻ്റെ വിനേഷ് ഫോഗട്ട് (ജൂലാന) തുടങ്ങിയ പ്രമുഖരാണ് ജനവിധി തേടിയിട്ടുള്ളത്.

ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് മുന്നില്‍
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം കോണ്‍ഗ്രസിന് 53 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ദൈനിക് ഭാസ്‌കർ പാർട്ടിക്ക് 44 മുതൽ 54 സീറ്റുകൾ വരെ പ്രവചിക്കുന്നു, ബിജെപി 15 മുതൽ 29 വരെ സീറ്റുകൾ നേടുമെനാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവില്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ്‌ സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments