Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം

ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം

ആരോപണങ്ങളുടെ ട്രാക്കില്‍ നില്‍ക്കുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) അധ്യക്ഷ പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. ചുമതലയേറ്റെടുത്തതുമുതൽ പി ടി ഉഷ ഇന്ത്യൻ കായിക മേഖലയ്ക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. സമിതിയിലെ ഒരു വിഭാഗവുമായി നേരത്തെ തന്നെ ഉഷ ഉടക്കിലായിരുന്നു.

എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട 25ന് നടക്കുന്ന മീറ്റിങ്ങിലെ അജണ്ടയിലാണ് അധ്യക്ഷയായ പി ടി ഉഷക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം വ വ്യക്തമാക്കിയിരിക്കുന്നത്. ഒളിംപിക്സ് മുന്നൊരുക്കങ്ങള്‍ക്കായി അധികപണം ചെലവഴിച്ചു, ഒലിംപിക്സ് സ്പോണ്‍സര്‍ഷിപ്പിലെ ക്രമക്കേട്, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റെന്ന നിലയിലുള്ള ആഡംബര ജീവിതം, പ്രതിനിധി സംഘത്തില്‍ അനധികൃതമായി പലരെയും തിരുകി കയറ്റി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പാരീസ് ഒളിംപിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഉഷ നിഷേധിച്ചിരുന്നു. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും 25ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments