Thursday, October 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറഫേൽ നദാൽ കളമൊഴിയുന്നു; ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം

റഫേൽ നദാൽ കളമൊഴിയുന്നു; ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം

മാഡ്രിഡ്: ലോകം കണ്ട ഇതിഹാസ ടെന്നിസ് താരങ്ങളിൽ ഒരാളായ റഫേൽ നദാൽ ടെന്നിസ് കോർട്ടിൽനിന്ന് പിൻവാങ്ങുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പ്രത്യേക വിഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ‘ഞാൻ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം’ -താരം വിഡിയോയിൽ അറിയിച്ചു.

അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിൽ മലാഗക്കെതിരെ സ്​പെയിനിനായി തന്റെ അവസാന മത്സരമായിരിക്കുമെന്ന് താരം അറിയിച്ചു. 22 ഗ്രാൻഡ്സ്ലാം ​കിരീടമടക്കം 92 എ.ടി.പി കിരീടങ്ങളാണ് കരിയറിൽ അലങ്കാരമായുള്ളത്. കളിമൺ കോർട്ടിലെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം 14 ഫ്രഞ്ച് ഓപണും നാല് യു.എസ് ഓപണും രണ്ട് വീതം ആസ്ട്രേലിയൻ ഓപണും വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ അവസാനത്തിൽ താരത്തെ നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments