Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി വി അൻവറിന്റെ യോഗം നടത്താൻ അനുമതിയില്ല; പിന്നിൽ മന്ത്രി റിയാസെന്ന് അൻവർ

പി വി അൻവറിന്റെ യോഗം നടത്താൻ അനുമതിയില്ല; പിന്നിൽ മന്ത്രി റിയാസെന്ന് അൻവർ

പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല. അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്. യോഗത്തിന്റെ അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് പി വി അൻവർ വ്യക്തമാക്കി. പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അൻവർ പറഞ്ഞു. എറണാകുളം പത്തടിപ്പാലത്തെ PWD റസ്റ്റ് ഹൗസിലാണ് യോഗം നടത്താൻ തീരുമാനിച്ചത്. എംൽഎയേയും സംഘവും PWD റസ്റ്റ് ഹൗസിൽ തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.

നേരത്തെ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തി. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പല തവണ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും തോട്ടപ്പള്ളി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ തടഞ്ഞെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരിമണല്‍ ഖനനത്തില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ആലപ്പുഴയില്‍ വോട്ടു ചോര്‍ച്ചയ്ക്ക് കാരണം ഇത്തരം നിലപാട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വികാരങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നും മനുഷ്യത്വ പരമായി പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്ഥാനമായ ഡിഎംകെ ഈ സമരം ഏറ്റെടുക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments